പ്രവാസം
പ്രവാസവും മറ്റൊരു ജയിലുതന്നെ
മറ്റാരുടേയോ നാട്ടില്‍
എവിടെ നിന്നൊക്കെയോ എത്തിയ
അപരിചിതരുടെയിടയില്‍------
അവരുടെ നിയമങ്ങള്‍ക്കു
വിധേയമായ ജീവിതം
പരോളിലിറങ്ങുന്നതു പോലെ
നാട്ടില്‍ ചിലവിടുന്ന അല്പ അവധി ദിനങ്ങള്‍
അമ്മയുടെ മണമില്ലാത്ത വാടകവീടുകളില്‍,
തനിമയില്ലാത്ത ആഘോഷപ്പെരുക്കങ്ങളില്‍
എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍
മഴയും വെയിലും, ശ്വാസവായുപോലുമന്യം
10 Comments:
പ്രവാസവും മറ്റൊരു ജയിലുതന്നെ
മറ്റാരുടേയോ നാട്ടില്‍
എവിടെ നിന്നൊക്കെയോ എത്തിയ
അപരിചിതരുടെയിടയില്‍------
സത്യം,സത്യം,സത്യം .......................
സത്യം,സത്യം,സത്യം
പ്രവാസവും മറ്റൊരു ജയിലുതന്നെ
മറ്റാരുടേയോ നാട്ടില്‍
എവിടെ നിന്നൊക്കെയോ എത്തിയ
അപരിചിതരുടെയിടയില്‍------
പ്രവാസം ഒരു വേദനയാണോ
എനിക്ക് തോന്നിയിട്ടില്ല
പ്രവാസം എനിക്ക് പുതിയ ഒരു ജീവിതമാണ്
അങ്ങനെ പറയാം
അലി കരിപ്പൂർ പരഞ്ഞതിന്റെ കൂടെ ഒരു സത്യം കൂടി ഞാൻ ചേർക്കുന്നു
പ്രവാസിയുടെ വിരഹത്തിന്‍റെ തീഷ്ണത കാണാം ഇതില്‍....
ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.
മറ്റൊരു പ്രവാസി.. ദമ്മാമില്‍ നിന്ന്
പ്രവാസം എനിക്ക് എന്നും പറഞ്ഞു തീരാത്ത കഥകളാണ്. കവിത ഇഷ്ടമായി...ആശംസകളോടെ....വാഴക്കോടന്‍
:-
ഞാനുമൊരു പ്രവാസിയാണ്.... അതിന്റെ വേദന എനിക്ക് നന്നായറിയാം, പക്ഷെ നാട്ടില്‍ എന്റെ വീട്ടിലെ അടുപ്പില്‍ തീ കത്തണമെങ്കില്‍ ഇതൊക്കെ ഞാന്‍ സഹിച്ചേ പറ്റൂ.... നിങ്ങളുടെ കവിത വളരെ നന്നായി .. ഇനിയും എഴുതുക....
This comment has been removed by the author.
നല്ല കവിത.
പ്രവാസിക്ക് എന്നും നല്ല ഭാഷയും ഭാവനയും അസുലഭ സൌഭാഗ്യങ്ങളാണ്
ഇനിയും മുടക്കം വരാതെ തുടരുക
Post a Comment
Subscribe to Post Comments [Atom]
<< Home