ഉചിതം?
അനീതി തന്നപമാനത്താല്‍ ഉള്ളടക്കുമ്പോള്‍
ആത്മനിന്ദയില്‍ വെന്തു പുകയുന്നു ഞാന്‍
മറിച്ച് പ്രതികരിച്ചാലോ
അച്ചടക്കലംഘനം,അഹങ്കാരം,തന്റേടം......
അപരനിന്ദതന്‍ ശരമേറ്റു മുറിയുന്നു
ഏതാണുചിതം? മൌനമോ,വാചാലമോ?
Labels: കവിത
അനീതി തന്നപമാനത്താല്‍ ഉള്ളടക്കുമ്പോള്‍
Labels: കവിത
![]() |
14 Comments:
ചിലപ്പൊള്‍ മൗനം
ചിലപ്പൊള്‍ വാചാലം
ചിലപ്പൊള്‍
വാചാലമായ മൗനം!
മൗനം വിദ്വാന് ഭൂഷണം , വിഡ്ഡിക്കും.
എന്‍റ്റെ അഭിപ്രായത്തില്‍ വാചാലം ഉത്തമം :)
ആത്മനിന്ദ ആത്മാവിണ്റ്റെ
ഉള്ളറകളെ നിശിതമായി
മുറിവേല്‍പ്പിക്കുമ്പോഴും
മൌനത്തെ ആശ്രയിക്കുന്നത്
ഒട്ടും ഉചിതമാവുന്നില്ല...
അവിടെ മൌനം
ഒരു തെറ്റായി മാറുന്നു....
സമചിത്തത കൈവിടാതെ
ജല്‍പനങ്ങളെ വകവയ്ക്കാതെ
വിമര്‍ശനങ്ങളെ സര്‍ഗ്ഗാത്മകമായി
സമീപിക്കുമ്പോഴും...
വിവാദങ്ങളെക്കുറിച്ച്
പ്രതികരിക്കാത്തിടത്ത്
മൌനം സാമര്‍ത്ഥ്യത്തിണ്റ്റെ-
പക്വതയുടെ പ്രതീകമാവുന്നു...
അവിടെ മൌനം
തെറ്റല്ലാതായിത്തീരുന്നു...
ഒമാനിലാണെങ്കില്‍
മൗനം (പ്രവാസിക്കു ഭൂഷണം)
നാട്ടിലാണെങ്കില്‍ വാചാലതയ്ക്കുമപ്പുറം....
നല്ല ചിന്താബോധം ഉണ്ടാക്കുന്ന വരികള്‍
'ഏതാണുചിതം? മൌനമോ,വാചാലമോ?'
ഉചിതമായ ചോദ്യം. എന്തായാലും ജഡതുല്യമൌനത്തേക്കാള്‍ സ്വീകാര്യം വാചാലതയല്ലെ?
ചിലപ്പോള്‍ മൌനം, ചിലപ്പോള്‍ വാചാലം.
:)
വാചാലം മൌനം
വാചാലം ആയ മൗനം.
കൗശലം ആയ മൗനം.
ദയനീയം ആയ മൗനം.
കാഴ്ചപ്പാട് ശരിയാണോ എന്നു ചിന്തിക്കുക. അപ്പോള്‍ ഉത്തരം താനേ വരും
മൌനമേ നിറയും മൌനമേ..
ഇതിലെ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ...എന്റെ വോട്ട് മൌനത്തിന് തന്നെ. ജഡതുല്യമായ മൌനമല്ലാ,മിണ്ടാതെ മിണ്ടി കരളുപറിക്കുന്ന വാചാലമായ മൌനം!
നിഗൂഡഭൂമി,തറവാടി,അമൃത,രഞ്ജിത്ത്,അനൂപ്,
ലക്ഷ്മി,ശ്രീ,കരീം മാഷ്,പ്രിയ,തണല്‍ നിങ്ങളുടെ മറുപടികള്‍ക്ക് നന്ദി.
അതാണെല്ലാവരുടേയും ശങ്ക...
മൌനം വാചാലമാവട്ടെ
അനവസരത്തിലെ മൌനവും അവസരങ്ങളിലെ അതിവാചാലതയും ഒരുപോലെ ദുരുദ്ദേശങ്ങളെ സുചിപ്പിക്കുന്നു
Post a Comment
Subscribe to Post Comments [Atom]
<< Home