2007
2007-ലെ ജീവിതപ്പുസ്തകം,
പുനര്‍വായനയ്ക്കായി തുറന്നുവെച്ചു
പാതിയും പാരായണക്ഷമമായില്ല
സങ്കടത്താളുകളാണധികം
കണ്ണുനീര്‍ വീണു കുതിര്‍ന്നിരുന്നു
ക്ലേശങ്ങള്‍ മൂടി ചുരുണ്ടിരുന്നു
മറുപാതിയോ,
നിറമുള്ള,മായാത്ത,അനുഭൂതികളും
പുസ്തകം അടച്ചു,വീണ്ടും
കാത്തിരിക്കുന്നു ഞാന്‍
രണ്ടായിരത്തിയെട്ടിനെ വരവേല്‍ക്കുവാനായ്
Labels: കവിത
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home