Thursday, March 13, 2008

യാത്ര

കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്കുള്ള
നൂല്‍പ്പാലം പത്താം തരത്തിലെ പരീക്ഷ
ദിനരാത്രങ്ങള്‍ താണ്ടിയ അഭ്യാസം
അക്കരെയെത്താനുള്ള വേപഥു
എത്തിയാലോ? അടുത്തതിന്റെ ഊഴമാവുന്നു
അങ്ങനെ നൂല്പാലങ്ങളിലൂടെയുള്ള യാത്രയില്‍
ജീവിതമൊടുങ്ങുമ്പോള്‍
സഹയാത്രികരോടിറ്റു സൌമനസ്യവും,പിമ്പേവരുന്നവര്‍ക്കായ്
നുറുങ്ങുവെട്ടവുംകരുതിക്കൂടേ?

Labels:

8 Comments:

At March 13, 2008 at 1:04 PM , Blogger Unknown said...

നല്ല എഴുത്ത് കുടുതല്‍ ചിന്തിക്കുന്ന കുട്ടത്തിലാണെന്നു തോന്നുന്നു

 
At March 13, 2008 at 11:05 PM , Blogger ശ്രീ said...

“അക്കരെയെത്താനുള്ള വേപഥു
എത്തിയാലോ?
അടുത്തതിന്റെ ഊഴമാവുന്നു...”

നല്ല ചിന്ത.
:)

 
At March 14, 2008 at 6:53 PM , Blogger ഡി .പ്രദീപ് കുമാർ said...

യൌവനത്തിലേക്കുള്ള നൂല്‍പ്പാലമാണു പത്താംതരം പരീക്ക്ഷ എന്ന ഭാവനക്കു പുതുമയുണ്ടു.

 
At March 15, 2008 at 2:39 AM , Blogger നിലാവര്‍ നിസ said...

അങ്ങനെ മാത്രമേ ഒടുങ്ങൂ എന്നില്ലല്ലോ സീതാ..
അവയൊക്കെ ചിലപ്പോള്‍ കൈ പിടിച്ചു നടത്തുന്ന ആത്മവിശ്വാസം കൂടിയല്ലേ..

 
At March 15, 2008 at 6:57 AM , Blogger സീത said...

ശരിയാണു നിസ പരീക്ഷകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.അതൊരു വശം.ഉന്നതവിജയങ്ങള്‍ നേടിയ എത്രയോ പേര്‍ ജീവിതത്തില്‍ പരാജയപ്പെട്ടിരിക്കുന്നു.അഭിപ്രായത്തിനു നന്ദി.

 
At March 15, 2008 at 7:02 AM , Blogger സീത said...

അഭിപ്രായം അറിയിച്ച ശ്രീ മാന്മാര്‍,അനുപ്,ശ്രീ,പ്രദീപ്കുമാര്‍ എന്നിവര്‍ക്ക് നന്ദി

 
At March 20, 2008 at 10:53 PM , Blogger ഹരിശ്രീ said...

വരികള്‍ കൊള്ളാം...

ആശംസകള്‍...

:)

 
At March 21, 2008 at 12:07 PM , Blogger ഗീത said...

അതെങ്ങനെ പറ്റും? സഹയാത്രികരോടിറ്റ് മര്യാദയൊക്കെ കാട്ടി നിന്നാല്‍ നമ്മളും അവര്‍ക്കൊപ്പം ആയിപ്പോവില്ലേ ? അതു പറ്റില്ല, അവരെ കൈകൊണ്ടു തടുത്തുകൊണ്ടാണെങ്കിലും നമുക്കുതന്നെ മുന്‍പേ ഓടണം.......

ഇന്നത്തെ സമൂഹത്തിന്റെ പൊതുസ്വഭാവമാണിത് സീതേ.....
ഞാനും ഈ മനസ്ഥിതിക്കാരുടെ ഇരയായിരുന്നു...

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com