മാതൃക
കണ്ടു,ഞാനൊരുത്തമ നാരിയെ
മനസ്സാനമിച്ചു ഞാനാശാന്തസൌമ്യദീപ്ത-
മായൊരാകാര സുഷമയെ
കാരുണ്യവതിയായൊരു കാന്തയെ
സ്നേഹമയിയായൊരമ്മയെ
വാത്സല്യനിധിയായ മുത്തശ്സിയെ
അറിഞ്ഞു ഞാനാബഹുമുഖവ്യക്തിത്വത്തെ
വിദുഷിയായൊരധ്യാപികയെ
പ്രതിഭാശാലിയായൊരു ഗ്രന്ഥകര്‍ത്രിയെ
പ്രൌഢയായൊരു ഭരണനിപുണയെ
കേട്ടു,ഞാനാ വാക് ചാതുരി
സാക്ഷരകേരളത്തിന്‍ മൂല്യച്യുതികള്‍
അഴിമതികള്‍
പടിഞ്ഞാറിന്റനുകരണഭ്രമം കുടുംബബന്ധങ്ങള്‍
കുളംതോണ്ടുമെന്ന ഭീതി
പൈതൃകം കാക്കണേ
വേരറ്റു പോകരുതേ...
ഇനിയും വേരറ്റിടാത്തൊരു നിറകുടം
6 Comments:
നല്ല കവിതയാണ് സീതാ...
കീപ്പ് ഇറ്റ് അപ്
:)
ഉപാസന
നല്ല കവിത
ആശംസകള്‍
ആരെക്കുറിച്ചാണീ കവിത??
നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.
കണ്ണുരാന്‍ ചോദിച്ചത് പോലെ ആരെക്കുറിച്ചാണ് ഇത്..?
എന്തായാലും നന്നായിരിക്കുന്നു
കവിത ആരേക്കുറിച്ചായാലും അവരേക്കുറിച്ചു ഞാന്‍ അഭിമാ്നിക്കുന്നു.:)
Post a Comment
Subscribe to Post Comments [Atom]
<< Home