Saturday, December 15, 2007

ദാമ്പത്യപുസ്തകത്തിലെ ഒരധ്യായം

അല്ലറ ചില്ലറ തട്ടലും മുട്ടലും ഒഴിച്ചാല്‍ സന്തുഷ്ട കുടുംബം
ഭര്‍ത്താവിന്റെ സ്ക്രാപ്പില്‍ ഏതോയൊരുവള്‍സ്ക്രിബിളു
ചെയ്തിരിക്കുന്നതു കണ്ടതുമുതലാണെനിക്ക് തലവേദന തുടങ്ങിയത്
പൈങ്കിളിക്കഥകളിലെ ഡയലോഗുകളാണതില്‍ കോറിയിരിക്കുന്നത്
ചില പോസ് ചിത്രങ്ങളും കൂടി കണ്ടപ്പോള്‍ എനിക്ക് കലി കയറിത്തുടങ്ങി
ഓഫീസ് വിട്ടു വരുമ്പോള്‍ എന്നോടുള്ള പെരുമാറ്റങ്ങള്‍
പ്രകടനമായെനിക്കു തോന്നാന്‍ തുടങ്ങി
ഊണിലുമുറക്കത്തിലും അനാവശ്യചിന്തകളെന്നെയാവേശിക്കന്‍ തുടങ്ങി
ഉദ്യോഗം,വീട്ടുകാര്യം,കുട്ടികള്‍ എല്ലാം വിരസമായിത്തുടങ്ങി
ഞാനെന്നെത്തന്നെ നല്ലവണ്ണം പരിശോധിച്ചു ........
എന്തെങ്കിലുംതെറ്റുകള്‍,അവഗണനകള്‍?
ഒന്നുമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു
കിടപ്പറയിലെ വര്‍ത്തമാനങ്ങളില്‍ ആനുകാലികങ്ങളിലെ
കുടുംബബാഹ്യബന്ധങ്ങളിലെ കൊട്ടിഘോഷങ്ങള്‍ മനപ്പൂര്‍വം ഞാനെടുത്തിട്ടു
അവ്യക്തമായ മറുപടികള്‍ തിരിച്ചുകിട്ടി
സെല്‍ഫോണിലെ കോളുകളില്‍ പുതിയൊരു നമ്പര്‍?
സ്വതവേ ദുര്‍ബലയായ ഞാനതോടെ സംശയരോഗിയായി മാറിക്കഴിഞ്ഞിരുന്നു
കുറ്റാന്വേഷകയെപ്പോലെ പരിശോധനകള്‍ മാത്രമായി എന്റെ ദിനചര്യ

അമര്‍ത്തിയ തേങ്ങലുകള്‍,പുകച്ചില്‍,പൊട്ടല്‍,ചീറ്റല്‍
ഒരു ദിവസം അവളപ്രത്യക്ഷയാവുകയും പകരം
മറ്റാരോ സ്ഥാനം പിടിക്കയും ചെയ്തു

14 Comments:

At December 16, 2007 at 2:55 AM , Blogger അഭയാര്‍ത്ഥി said...

സീതെ, കാഞ്ചന സീതെ, ജനകാത്മജെ, ജാനകി,
ഇതു തന്നെ അന്നും മനസ്സിലെ ഈ ചാഞ്ചല്യമാനാണ്‌ മായ്പ്പൊന്മാന്‍
അഥവാല്‍ മാരീചന്‍.
ഓനെ പിടിച്ച്‌ കാട്ടിത്തരാനാ രാമനോട്‌ പറഞ്ഞാല്‍ ഓന്‍ അതിന്റെ പുറകെ പായും, അന്നേരത്തില്‍ രാവണ മൊയ്‌ലി വന്ന്‌ തട്ടടക്കം കിഷ്ണാപ്പ്‌ ചെയ്യും.
പിന്നെ പതിനാലുകൊല്ലം അകോശ ബനിയില്‍ കുത്തിരിക്കണം.

അതോണ്ട്‌ ഞമ്മക്ക്‌ പറയനുള്ളത്‌ എന്താണെന്ന്‌ ബച്ചാല്‍ ഓനെ ഓന്റെ പാട്ടിന്‌ ഓടാന്‍ ബിട്ടേക്ക്‌. ഓന്‍ മൊബയിലടിക്കോ ബിളിക്കൊ എന്താച്ചാ കാട്ടട്ടെ. കുടീല്‌ ബരൂലാ- അപ്പ ജ്ജ്‌ നോക്കിയാ മതി. നോക്കിയ ഫോണ്‍ന്നല്ല പറഞ്ഞെ. നോക്കിയാമതീന്ന്‌.

ഓനെ നന്നായി ജ്ജ്‌ നമ്പിക്കോളി. പണ്ട്‌ ശൂര്‍പ്പണക ബീവി ഓനോട്‌ പയ്യാരം പറഞ്ഞേന്‌ ഓന്‍ കാട്ടിത്‌ അറിയാലൊ.

സോ ഡോണ്ട്‌ ബെറി.

 
At December 16, 2007 at 3:15 AM , Blogger Sanal Kumar Sasidharan said...

പാവത്തിന്റെ ഉറക്കം കെടുത്തിയില്ലല്ലോ അല്ലേ ?

 
At December 16, 2007 at 3:16 AM , Blogger നാടോടി said...

അറിവാണ് സംശയത്തിലേക്ക് നയിക്കുന്നത്
നന്നായിട്ടുണ്ട്

 
At December 16, 2007 at 4:33 AM , Blogger നിരക്ഷരൻ said...

ജനകപുത്രീ... എന്നാലും ആ പാവത്തിനെ സംശയിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

കമന്റടിക്കാന്‍ സൌകര്യത്തിന്‌ word verification എടുത്തുകളഞ്ഞാല്‍ നന്നായിരുന്നു.

 
At December 16, 2007 at 4:58 AM , Blogger മുസാഫിര്‍ said...

കാലം മാറുന്നതിനനുസരിച്ച് രാമകഥയും മാറുകയാണല്ലോ ദൈവമേ !

 
At December 16, 2007 at 5:18 AM , Blogger ശ്രീ said...

സംശയം തോന്നിത്തുടങ്ങിയാല്‍‌ കഷ്ടം തന്നെ, അല്ലേ?

:)

 
At December 16, 2007 at 6:56 AM , Blogger chithrakaran ചിത്രകാരന്‍ said...

സശയരോഗത്തിനെതിരെയുള്ള കുത്തിവെപ്പാണല്ലേ..
നന്നായിരിക്കുന്നു.

 
At December 16, 2007 at 8:03 AM , Blogger ഉപാസന || Upasana said...

"SeethE nee karayaruthe"

kamala givind nte oru nOval
:)
upaasana

 
At December 16, 2007 at 8:19 AM , Blogger ഏറനാടന്‍ said...

സീത, ചിന്താവിഷ്‌‌ടയായ സീത! പാവം പാവം......................

 
At December 16, 2007 at 9:08 AM , Blogger ഫസല്‍ ബിനാലി.. said...

Samshayam Annwoashanathileakkum,
annwoashanam jeevitha anubhoothiyileakkum nayikkum....
Sathyam kandu pidichu kazhinjaal pinne annwoashanamilla, jeevithathinu anubhhothiyum nashtappedum. Athukondu samshayikkuka ellaavareyum, annowashippink ...kandetharuth.

 
At December 16, 2007 at 6:26 PM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തും ഏതും തുറന്നുപറഞ്ഞാല്‍ പലതും ഒഴിവാക്കാം.

 
At December 17, 2007 at 10:09 PM , Blogger Sherlock said...

ഹ ഹ....ഈ പറഞ്ഞത് കഥയാണെങ്കിലും (അല്ലേ ) ഇതേ പോലുള്ള സംഭവങ്ങള് ഇനിയെത്ര നടക്കാന് പോകുന്നു.....ഇപ്പോ എല്ലാവരും ഓര്ക്കുട്ടന്മാര്/മാരികള് അല്ലേ :)

 
At December 21, 2007 at 10:20 PM , Blogger കുട്ടനാടന്‍ said...

ആഹ ഫഷ്ട്.. ഇത്രയും കാലം തലപുക്ഞ്ഞാലോചിച്ചതാ എന്ങ്ങനെയാ കാഞ്ചന സീത ചിന്താവിഷ്ടയായത് എന്ന്. നന്ദി സിതേ, തുടരുക

 
At December 22, 2007 at 12:05 AM , Blogger അച്ചു said...

സംശയത്തിനു മരുന്നില്ല...അത് അറിഞ്ഞുതന്നെ തീരണം..

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com