Monday, December 10, 2007

കടപ്പാട്

സൃഷ്ടിയില്‍ വരിഷ്ഠമാം മര്‍ത്ത്യജന്മം കനിഞ്ഞരുളിയ സൃഷ്ടികര്‍ത്താവോട്
സ്വത്വം ചാലിച്ച് ഉയിരുണര്‍ത്തിയ ജനകജനനിമാരോട്
ആദ്യക്ഷരം നാവിന്‍ തുമ്പില്‍ കുറിച്ചുള്‍ക്കണ്ണു തുറപ്പിച്ച ഗുരുവോട്
സ്നേഹശാസനയാല്‍ ആത്മാഭിമാനത്തെ ഊട്ടിയുറപ്പിച്ച സോദരരോട്
രാഗദ്വേഷമദമാത്സര്യഭാവങ്ങളകമ്പടിയാക്കിയ ആത്മമിത്രങ്ങളോട്
നിറമിയലും പ്രണയാനുഭൂതികള്‍ പകര്‍ന്നേകിയ കമിതാവോട്
ശാന്തസൌമ്യസാന്ത്വനസ്പര്‍ശങ്ങളറിഞ്ഞു നല്‍കിയ കാന്തനോട്
മാതൃഭാവത്തിന്‍ സ്വര്‍ഗ്ഗീയാനുഭവങ്ങള്‍ സാക്ഷാത്കരിച്ച പുത്രരോട്
വ്യത്യസ്താനുഭവത്തിന്‍ വിസ്മയത്താല്‍ ജീവിതത്തെ പൊലിപ്പിച്ചു
കൊണ്ടിരിക്കുന്ന സഹജീവികളോട്

4 Comments:

At December 11, 2007 at 5:20 AM , Blogger കാവലാന്‍ said...

നല്ലത്. പക്ഷേ...
സംതൃപ്തയായൊരു സ്ത്രീയോ??? ഏയ്...ചുമ്മാ.കളിപറയാതെ.

 
At December 11, 2007 at 6:12 AM , Blogger സീത said...

എല്ലാത്തിനെയും പോസിറ്റീവായി കാണാനാണിഷ്ടം

 
At December 11, 2007 at 6:41 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാം പോസിറ്റിവ് ആയി കാണുക, അതുതന്നെയാണ് നല്ലത്‌.

നല്ല കവിത

 
At December 11, 2007 at 4:15 PM , Blogger ഏ.ആര്‍. നജീം said...

ഓരോ ജീവനും കടപ്പാടുകളാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു...
കടപ്പാട് നന്നായിട്ടോ

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com