പിറന്നാള്‍ (നവംബര്‍ -1 2011)
പിറന്നാളാശംസ നേരുന്നു ചാരുകേരളദേശമേ
ദേവനാടെന്നു പുകള്‍പെറ്റ പരശുരാമതനയേ
നിന്നാര്‍ദ്രസ്മ്ര്‍തികളെന്‍ സ്വപ്നച്ചിറകുകള്‍
പച്ചപ്പട്ടണിയും നിന്‍ തിരുമേനിയില്‍
വെള്ളിക്കസവു ചാര്‍ത്തിയൊഴുകും പുഴകളും
മരതകക്കുന്നുകളും മഞ്ഞണിത്താഴ്വാരങ്ങളും
സ്വര്‍ണ്ണക്കിങ്ങിണിയോലും പാടശേഖരങ്ങളും
തെങ്ങുംകവുങ്ങും മാന്തോപ്പും കൊന്നയും
മനസ്സെന്ന കംമ്പ്യുട്ടറില്‍ സേവുചെയ് വു
നിന്‍മുടിയപുത്രരാം മതതീവ്രരെ,രാഷ്ട്രിയ നപുംസകങ്ങളെ
വിദ്യാവണിക്കുകളെ ഓര്‍ത്തെന്നുള്ളം കനലായെരിയുന്നെങ്കിലും
ശാന്തിമന്ത്രം പോലുരുവിടുന്നു സതതം
മാവേലിനാടുണ്ടാവട്ടെ വീണ്ടും
വേരറ്റു പോയൊരീ പ്രവാസിതന്‍ വിയര്‍പ്പിന്‍റെ ഉപ്പില്‍
ഉണക്കി സൂക്ഷിച്ചോരെന്‍ ഭാഷയില്‍
കൊരുത്തൊരീ ഗാനശകലം പിറന്നാള്‍ സമ്മാനമായി
സമര്‍പ്പിക്കട്ടെ സ്വീകരിച്ചാലും