Wednesday, January 16, 2008

പരീക്ഷ

ജീവിതപ്പരീക്ഷയില്‍ ഏറെ പേടിയുള്ള
വിഷയമായിരുന്നു കല്യാണം

പെണ്ണുകാണല്‍,ജാ‍തകം,ഗ്രഹനില
പൊരുത്തങ്ങള്‍,സ്ത്രീധനം എന്നിങ്ങനെ
എ,ബി വിഭാഗങ്ങള്‍ ഒരു വിധം ചെയ്ത്
സി വിഭാഗത്തിലെത്തിയപ്പോള്‍
വായിച്ചതും പഠിച്ചതുമൊന്നും
ചെയ്തിട്ടും ശരിയാകുന്നില്ല
ചോദ്യം അമ്മായിയമ്മ
പുകഞ്ഞാലോചിച്ചൊടുവില്‍
മകന്‍ പിറന്നപ്പോഴുത്തരം കിട്ടി

Thursday, January 3, 2008

തോന്നലുകള്‍

പറഞ്ഞുപോയ ചില വാക്കുകള്‍
ചെയ്തുപോയ ചില ചെയ്തികള്‍
വരുത്തിവെച്ച വിനകള്‍
അങ്ങനെ കഴിഞ്ഞുപോയ ജീവിതം
എല്ലാം നന്നാക്കാമായിരുന്നു എന്നത്
വെറും തോന്നലുകള്‍ മാത്രം

ePathram.com