Monday, October 31, 2011

പിറന്നാള്‍ (നവംബര്‍ -1 2011)

പിറന്നാളാശംസ നേരുന്നു ചാരുകേരളദേശമേ
ദേവനാടെന്നു പുകള്‍പെറ്റ പരശുരാമതനയേ
നിന്നാര്‍ദ്രസ്മ്ര്‍തികളെന്‍ സ്വപ്നച്ചിറകുകള്‍
പച്ചപ്പട്ടണിയും നിന്‍ തിരുമേനിയില്‍
വെള്ളിക്കസവു ചാര്‍ത്തിയൊഴുകും പുഴകളും
മരതകക്കുന്നുകളും മഞ്ഞണിത്താഴ്വാരങ്ങളും
സ്വര്‍ണ്ണക്കിങ്ങിണിയോലും പാടശേഖരങ്ങളും
തെങ്ങുംകവുങ്ങും മാന്തോപ്പും കൊന്നയും
മനസ്സെന്ന കംമ്പ്യുട്ടറില്‍ സേവുചെയ് വു
നിന്‍മുടിയപുത്രരാം മതതീവ്രരെ,രാഷ്ട്രിയ നപുംസകങ്ങളെ
വിദ്യാവണിക്കുകളെ ഓര്‍ത്തെന്നുള്ളം കനലായെരിയുന്നെങ്കിലും
ശാന്തിമന്ത്രം പോലുരുവിടുന്നു സതതം
മാവേലിനാടുണ്ടാവട്ടെ വീണ്ടും
വേരറ്റു പോയൊരീ പ്രവാസിതന്‍ വിയര്‍പ്പിന്‍റെ ഉപ്പില്‍
ഉണക്കി സൂക്ഷിച്ചോരെന്‍ ഭാഷയില്‍
കൊരുത്തൊരീ ഗാനശകലം പിറന്നാള്‍ സമ്മാനമായി
സമര്‍പ്പിക്കട്ടെ സ്വീകരിച്ചാലും

Wednesday, October 29, 2008

പ്രവാസം

പ്രവാസവും മറ്റൊരു ജയിലുതന്നെ
മറ്റാരുടേയോ നാട്ടില്‍
എവിടെ നിന്നൊക്കെയോ എത്തിയ
അപരിചിതരുടെയിടയില്‍------
അവരുടെ നിയമങ്ങള്‍ക്കു
വിധേയമായ ജീവിതം
പരോളിലിറങ്ങുന്നതു പോലെ
നാട്ടില്‍ ചിലവിടുന്ന അല്പ അവധി ദിനങ്ങള്‍
അമ്മയുടെ മണമില്ലാത്ത വാടകവീടുകളില്‍,
തനിമയില്ലാത്ത ആഘോഷപ്പെരുക്കങ്ങളില്‍
എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍
മഴയും വെയിലും, ശ്വാസവായുപോലുമന്യം

Monday, May 26, 2008

ഉചിതം?

അനീതി തന്നപമാനത്താല്‍ ഉള്ളടക്കുമ്പോള്‍
ആത്മനിന്ദയില്‍ വെന്തു പുകയുന്നു ഞാന്‍
മറിച്ച് പ്രതികരിച്ചാലോ
അച്ചടക്കലംഘനം,അഹങ്കാരം,തന്റേടം......
അപരനിന്ദതന്‍ ശരമേറ്റു മുറിയുന്നു
ഏതാണുചിതം? മൌനമോ,വാചാലമോ?

Labels:

Tuesday, April 1, 2008

പ്രണാമം

പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
നിന്‍ വാക്കിന്‍ പൊരുളിലൂടെ അക്ഷരപ്പിച്ച
തെണ്ടുന്നൊരേഴ ഞാന്‍
കര്‍മ്മങ്ങളെല്ലാം പ്രകാശത്തിനേകി
കടന്നുപോയ് നീയുമീ വിശ്വവിദ്യാലയ
കവാടം കടന്നിന്നലെ.......

Labels:

Thursday, March 13, 2008

യാത്ര

കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്കുള്ള
നൂല്‍പ്പാലം പത്താം തരത്തിലെ പരീക്ഷ
ദിനരാത്രങ്ങള്‍ താണ്ടിയ അഭ്യാസം
അക്കരെയെത്താനുള്ള വേപഥു
എത്തിയാലോ? അടുത്തതിന്റെ ഊഴമാവുന്നു
അങ്ങനെ നൂല്പാലങ്ങളിലൂടെയുള്ള യാത്രയില്‍
ജീവിതമൊടുങ്ങുമ്പോള്‍
സഹയാത്രികരോടിറ്റു സൌമനസ്യവും,പിമ്പേവരുന്നവര്‍ക്കായ്
നുറുങ്ങുവെട്ടവുംകരുതിക്കൂടേ?

Labels:

Wednesday, March 12, 2008

വായന--ബംഗാളികവികളില്‍ പ്രമുഖനായിരുന്ന സുഭാഷ് മുഖോപാദ്ധ്യായുടെ കവിത.ജ്ഞാനപീഠം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

തൊട്ടുപിറകേ

രാവും പകലും അവന്‍ തൊട്ടുപിറകേ.
ഞാന്‍ അവനോടു പറയായ്കയല്ല, വിഷാദമേ
നിനക്കു തരാന്‍ എനിക്കു സമയമില്ല,
യൌവ്വനത്തിന്റെ ഉമ്മറപ്പടിയില്‍ ഒരു മരത്തടിയില്‍
ചുറ്റിക്കിടക്കുന്ന നഗ്നമായ മരണത്തെ ഇതാ ഞാനിപ്പോള്‍തന്നെ
കണ്ടതേയുള്ളൂ, ലോകം മുഴുവന്‍ ഇര കാത്തിരിക്കുന്ന
ഭീകരത പല്ലിളിച്ചലറുന്നു
എനിയ്ക്കതിന്റെ തോലുരിയണം
എന്റെ വിഷാദമേ, മുന്നിലേക്കുനോക്കൂ
വയസ്സായി മുടിനരച്ച അഹമ്മദിന്റെ അമ്മ
ആശ്വാസത്തിനായി ഞങ്ങളെ ഉറ്റുനോക്കുകയാണ്
വിഷാദമേ, എന്നെ തനിയേ വിടൂ എനിയ്ക്കല്പം പണിയുണ്ട്
പാടത്തു നെല്ലു വിതയ്ക്കണം, കള പറിക്കണം
എന്നാലും അവന്‍ തൊട്ടു പിറകേ
കോപം കൊണ്ടു കുരുടനായ ഞാന്‍
എന്റെ ദു;ഖങ്ങളെല്ലാമെടുത്തു അവനെ എറിയുന്നു
അവനെ ഞാന്‍ ശപിക്കുന്നു ചെകുത്താനേ നരകത്തില്‍ പോകരുതോ?
എപ്പോഴാണ് ഞാന്‍ ജോലിയില്‍ മുഴുകിയതെന്ന് ഓര്‍മ്മയില്ല
ചുറ്റും നോക്കുമ്പോള്‍ എന്റെ വിഷാദം എന്നെ മറന്ന്
എന്റെ അസംതൃപ്തമായ അഭിലാഷങ്ങളുടെ കൂടെ കളിക്കുകയാണ്
ഞാന്‍ പുഞ്ചിരിച്ചു,ഒരു കുസൃതിക്കുട്ടിയെ എന്നപോലെ
എന്റെ വിഷാദത്തെ ഞാന്‍ കൈകളില്‍ കോരിയെടുത്തു


വിവര്‍ത്തനം----സച്ചിദാനന്ദന്‍

Labels:

Wednesday, February 27, 2008

തരണം

സ്വപ്ന നീരിനാല്‍ കഴുകുന്നു ഞാന്‍
വര്‍ത്തമാനകാല മുറിവുകളെ
ഓര്‍മ്മ തന്‍ തൈലം പുരട്ടി
മുറിവുണക്കിടുന്നു

Labels:

ePathram.com